Sunday, April 11, 2010

അകന്ന മഴ
വരണ്ട നെഞ്ചില്‍ നിന്നൊരു
ഇരുണ്ട മേഘം വഴിമാറുന്നു
കൊതിച്ച കാറ്റും മഴയും
ദിക്കുകള്‍ തേടി പായുന്നു .

നിഴലുകള്‍ നീണ്ട സായാഹ്നങ്ങള്
‍വയലുകള്‍ താണ്ടിയ മോഹങ്ങള്‍
പച്ച വിരിച്ച പാടം നിറയെ കവിത
കിളിര്തൊരു കൌമാരം .

സന്ധ്യക്കെന്നും കേള്‍ക്കാരുല്ലൊരു
നാമ ജപങ്ങള്‍ കേള്‍പ്പീല,
പാട വരംബതെന്നും കേള്‍ക്കും
മാക്രി ക്കവിതകള്‍ കേള്‍ക്കുന്നില്ല

അകന്ന സൂര്യന്‍ പകര്‍ന്നു വെച്ച
ഉഷ്ണ ക്കഞ്ഞി തണുത്തില്ല
ഉദിച്ചുയര്‍ന്നൊരു പനിമതി
തെല്ലും കുളിര് പകര്‍ന്നീല .

പറന്നു പോവും പറവകള്‍ പാടി
പിറന്ന മണ്ണിന്‍ മൃദു സ്മ്രിതികള്‍
നിറഞ്ഞ കണ്ണാല്‍ കാണ്മൂ
ഞാനാ കൌമാരത്തിന്‍ മലനിരകള്‍

തനിചിരിപ്പൂ ഞാനീ പരന്ന മണലില്‍
മതിയാവോളം
നിനചിരിപ്പാണിന്നും
അകന്നു പോയൊരു കൌമാരം .

No comments: