Sunday, April 11, 2010

ശേഷിപ്പ്

ശേഷിപ്പ്
നീ കുറിച്ച വരികള്‍ നിലാവ് പരത്തുന്നു,
നീ വിതച്ച നിറങ്ങള്‍ മഴവില്ല് തീര്‍ക്കുന്നു .
നീ കരുതിയ പൂക്കള്‍ പരിമളമൂതുന്നു .
നീ പകര്‍ന്ന വ്യഥകള്‍ മഴയായ് പെയ്യുന്നു .

നീ കേള്‍ക്കും പാട്ടുകള്‍ നിറയെ
നീ കാക്കും പൂക്കള്‍ നിറയെ
നീ കാണും കിനാവ്‌ നിറയെ
നിരുപമമാം സ്നേഹം മാത്രം.

മൌനം തീര്‍ത്തൊരുദൂരത്തില്‍ നീ പ്രണയം.
വേദന പൂത്തൊരു നാളില്‍ നീ വസന്തം.
നിര്‍വൃതി തന്‍ പൊയ്കയില്‍നീയൊരു അരയന്നം.
നിരാശ തന്‍ ആഴ കടലില്‍നീയൊരു കണ്ണീര്‍തോണി .

ശകാരശരത്തില്‍പിടയുംബോഴൊരുകാര്‍കുയിലാവും നീ.
അവന്റെ കാര്യംചൊല്ലിതന്നാല്‍ഉടനെ പൂമരവും.
സാന്ത്വനവും തേടി വരുംനീസാഹിത്യത്തിന്‍ പടവും കേറി.
ശാന്തിയുമായ് പോകാറുണ്ട്വ വന്യതയുടെ വഴികള്‍ തേടി.

കിന്നാരം കൂടി വരുമ്പോള്‍പുന്നാരം
ചോല്ലാറില്ലെന്‍വാക്കിന്നായ് കേഴും
നീയൊരുപ്രണയത്തിന്‍ പ്രണയിനിയല്ലോ...

1 comment:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രണയം തലയില്‍ കേറിയാല്‍
കാണ്മത് മുഴുവന്‍ കവിതമയം!
നല്ല കവിത.
ഭാവുകങ്ങള്‍