Sunday, April 11, 2010

ആര് ജയിക്കും ?

"നമുക്കുള്ളില്‍ വസിക്കുന്നുണ്ടിരു ചെന്നായകള്‍
സദാ പോരുതുന്നുന്ടവ രണ്ടും പരസ്പരം നിരന്തരം" .
പറഞ്ഞുകഴിഞ്ഞില്ലുടന്‍ തന്നെ തൊടുത്തു വിട്ടൊരു ചോദ്യം
കുസൃതിയേരും പേ‍രക്കിടാവന്നേരം "
പോരുതുമീ മൃഗങ്ങളില്‍ പഠിക്കാനായ്
എനിക്കെന്തെന്നു പറയ്യപ്പൂപ്പ ?"

കഥകളില്‍ നിറയുന്ന ഗുണ പാഠം
കൊതിക്കുമുണ്ണിയോടായി പറഞ്ഞപ്പൂപ്പന്‍
"ഒരു ചെന്നായ് ദുഷിച്ചതും ,
നികൃഷ്ടവും മലിനവും അധമവും ,
നമുക്കകത്തു വാഴും മ്ലേച്ച വികാരങ്ങള്‍ വിചാരങ്ങള്‍ "
"മറു ചെന്നായ് മനോഹരം
മൃദുലം സൌമ്യം സ്ഥയിര്യമേരും
വിനയം, ക്ഷമിക്കും നന്മ;
അഴകേറും കാരുണ്യത്തിന്‍
പ്രഭായേകുംമന്നസ്സിന്നടിതട്ടില്‍
തെളിയുന്ന വിശുദ്ധി ,വേണമ "
ഉടന്‍ തന്നെ പ്രതീക്ഷ പോല്‍
വരുന്നതാ തുടര്‍ ചോദ്യം ,
"അറിയാനായ് കൊതിയുണ്ടിതിലെത്
മൃഗം പോരില്‍ ജയിക്കും ഒടുവില്‍ ?"
"നാമൂട്ടുന്നതല്ലതാര് ജയിക്കാന്‍",
തടിയുഴിഞ്ഞു അപ്പൂപ്പന്‍.
വാല്‍ കഷ്ണം :
കവിത കഴിഞ്ഞൂ,
കവിത കഴിഞ്ഞൂ ,
ചോദ്യം എന്നിട്ടും ബാക്കി
"ഊട്ടുവതാരെ ഞാനിപ്പോ ? "

No comments: