ശേഷിപ്പ്
നീ കുറിച്ച വരികള്‍ നിലാവ് പരത്തുന്നു,
നീ വിതച്ച നിറങ്ങള്‍ മഴവില്ല് തീര്‍ക്കുന്നു .
നീ കരുതിയ പൂക്കള്‍ പരിമളമൂതുന്നു .
നീ പകര്‍ന്ന വ്യഥകള്‍ മഴയായ് പെയ്യുന്നു .
നീ കേള്‍ക്കും പാട്ടുകള്‍ നിറയെ
നീ കാക്കും പൂക്കള്‍ നിറയെ
നീ കാണും കിനാവ് നിറയെ
നിരുപമമാം സ്നേഹം മാത്രം.
മൌനം തീര്‍ത്തൊരുദൂരത്തില്‍ നീ പ്രണയം.
വേദന പൂത്തൊരു നാളില്‍ നീ വസന്തം.
നിര്‍വൃതി തന്‍ പൊയ്കയില്‍നീയൊരു അരയന്നം.
നിരാശ തന്‍ ആഴ കടലില്‍നീയൊരു കണ്ണീര്‍തോണി .
ശകാരശരത്തില്‍പിടയുംബോഴൊരുകാര്‍കുയിലാവും നീ.
അവന്റെ കാര്യംചൊല്ലിതന്നാല്‍ഉടനെ പൂമരവും.
സാന്ത്വനവും തേടി വരുംനീസാഹിത്യത്തിന്‍ പടവും കേറി.
ശാന്തിയുമായ് പോകാറുണ്ട്വ വന്യതയുടെ വഴികള്‍ തേടി.
കിന്നാരം കൂടി വരുമ്പോള്‍പുന്നാരം
ചോല്ലാറില്ലെന്‍വാക്കിന്നായ് കേഴും
നീയൊരുപ്രണയത്തിന്‍ പ്രണയിനിയല്ലോ...
Sunday, April 11, 2010
ആര് ജയിക്കും ?
"നമുക്കുള്ളില്‍ വസിക്കുന്നുണ്ടിരു ചെന്നായകള്‍
സദാ പോരുതുന്നുന്ടവ രണ്ടും പരസ്പരം നിരന്തരം" .
പറഞ്ഞുകഴിഞ്ഞില്ലുടന്‍ തന്നെ തൊടുത്തു വിട്ടൊരു ചോദ്യം
കുസൃതിയേരും പേരക്കിടാവന്നേരം "
പോരുതുമീ മൃഗങ്ങളില്‍ പഠിക്കാനായ്
എനിക്കെന്തെന്നു പറയ്യപ്പൂപ്പ ?"
കഥകളില്‍ നിറയുന്ന ഗുണ പാഠം
കൊതിക്കുമുണ്ണിയോടായി പറഞ്ഞപ്പൂപ്പന്‍
"ഒരു ചെന്നായ് ദുഷിച്ചതും ,
നികൃഷ്ടവും മലിനവും അധമവും ,
നമുക്കകത്തു വാഴും മ്ലേച്ച വികാരങ്ങള്‍ വിചാരങ്ങള്‍ "
"മറു ചെന്നായ് മനോഹരം
മൃദുലം സൌമ്യം സ്ഥയിര്യമേരും
വിനയം, ക്ഷമിക്കും നന്മ;
അഴകേറും കാരുണ്യത്തിന്‍
പ്രഭായേകുംമന്നസ്സിന്നടിതട്ടില്‍
തെളിയുന്ന വിശുദ്ധി ,വേണമ "
ഉടന്‍ തന്നെ പ്രതീക്ഷ പോല്‍
വരുന്നതാ തുടര്‍ ചോദ്യം ,
"അറിയാനായ് കൊതിയുണ്ടിതിലെത്
മൃഗം പോരില്‍ ജയിക്കും ഒടുവില്‍ ?"
"നാമൂട്ടുന്നതല്ലതാര് ജയിക്കാന്‍",
തടിയുഴിഞ്ഞു അപ്പൂപ്പന്‍.
വാല്‍ കഷ്ണം :
കവിത കഴിഞ്ഞൂ,
കവിത കഴിഞ്ഞൂ ,
ചോദ്യം എന്നിട്ടും ബാക്കി
"ഊട്ടുവതാരെ ഞാനിപ്പോ ? "
"നമുക്കുള്ളില്‍ വസിക്കുന്നുണ്ടിരു ചെന്നായകള്‍
സദാ പോരുതുന്നുന്ടവ രണ്ടും പരസ്പരം നിരന്തരം" .
പറഞ്ഞുകഴിഞ്ഞില്ലുടന്‍ തന്നെ തൊടുത്തു വിട്ടൊരു ചോദ്യം
കുസൃതിയേരും പേരക്കിടാവന്നേരം "
പോരുതുമീ മൃഗങ്ങളില്‍ പഠിക്കാനായ്
എനിക്കെന്തെന്നു പറയ്യപ്പൂപ്പ ?"
കഥകളില്‍ നിറയുന്ന ഗുണ പാഠം
കൊതിക്കുമുണ്ണിയോടായി പറഞ്ഞപ്പൂപ്പന്‍
"ഒരു ചെന്നായ് ദുഷിച്ചതും ,
നികൃഷ്ടവും മലിനവും അധമവും ,
നമുക്കകത്തു വാഴും മ്ലേച്ച വികാരങ്ങള്‍ വിചാരങ്ങള്‍ "
"മറു ചെന്നായ് മനോഹരം
മൃദുലം സൌമ്യം സ്ഥയിര്യമേരും
വിനയം, ക്ഷമിക്കും നന്മ;
അഴകേറും കാരുണ്യത്തിന്‍
പ്രഭായേകുംമന്നസ്സിന്നടിതട്ടില്‍
തെളിയുന്ന വിശുദ്ധി ,വേണമ "
ഉടന്‍ തന്നെ പ്രതീക്ഷ പോല്‍
വരുന്നതാ തുടര്‍ ചോദ്യം ,
"അറിയാനായ് കൊതിയുണ്ടിതിലെത്
മൃഗം പോരില്‍ ജയിക്കും ഒടുവില്‍ ?"
"നാമൂട്ടുന്നതല്ലതാര് ജയിക്കാന്‍",
തടിയുഴിഞ്ഞു അപ്പൂപ്പന്‍.
വാല്‍ കഷ്ണം :
കവിത കഴിഞ്ഞൂ,
കവിത കഴിഞ്ഞൂ ,
ചോദ്യം എന്നിട്ടും ബാക്കി
"ഊട്ടുവതാരെ ഞാനിപ്പോ ? "
അകന്ന മഴ
വരണ്ട നെഞ്ചില്‍ നിന്നൊരു
ഇരുണ്ട മേഘം വഴിമാറുന്നു
കൊതിച്ച കാറ്റും മഴയും
ദിക്കുകള്‍ തേടി പായുന്നു .
നിഴലുകള്‍ നീണ്ട സായാഹ്നങ്ങള്
വയലുകള്‍ താണ്ടിയ മോഹങ്ങള്‍
പച്ച വിരിച്ച പാടം നിറയെ കവിത
കിളിര്തൊരു കൌമാരം .
സന്ധ്യക്കെന്നും കേള്‍ക്കാരുല്ലൊരു
നാമ ജപങ്ങള്‍ കേള്‍പ്പീല,
പാട വരംബതെന്നും കേള്‍ക്കും
മാക്രി ക്കവിതകള്‍ കേള്‍ക്കുന്നില്ല
അകന്ന സൂര്യന്‍ പകര്‍ന്നു വെച്ച
ഉഷ്ണ ക്കഞ്ഞി തണുത്തില്ല
ഉദിച്ചുയര്‍ന്നൊരു പനിമതി
തെല്ലും കുളിര് പകര്‍ന്നീല .
പറന്നു പോവും പറവകള്‍ പാടി
പിറന്ന മണ്ണിന്‍ മൃദു സ്മ്രിതികള്‍
നിറഞ്ഞ കണ്ണാല്‍ കാണ്മൂ
ഞാനാ കൌമാരത്തിന്‍ മലനിരകള്‍
തനിചിരിപ്പൂ ഞാനീ പരന്ന മണലില്‍
മതിയാവോളം
നിനചിരിപ്പാണിന്നും
അകന്നു പോയൊരു കൌമാരം .
വരണ്ട നെഞ്ചില്‍ നിന്നൊരു
ഇരുണ്ട മേഘം വഴിമാറുന്നു
കൊതിച്ച കാറ്റും മഴയും
ദിക്കുകള്‍ തേടി പായുന്നു .
നിഴലുകള്‍ നീണ്ട സായാഹ്നങ്ങള്
വയലുകള്‍ താണ്ടിയ മോഹങ്ങള്‍
പച്ച വിരിച്ച പാടം നിറയെ കവിത
കിളിര്തൊരു കൌമാരം .
സന്ധ്യക്കെന്നും കേള്‍ക്കാരുല്ലൊരു
നാമ ജപങ്ങള്‍ കേള്‍പ്പീല,
പാട വരംബതെന്നും കേള്‍ക്കും
മാക്രി ക്കവിതകള്‍ കേള്‍ക്കുന്നില്ല
അകന്ന സൂര്യന്‍ പകര്‍ന്നു വെച്ച
ഉഷ്ണ ക്കഞ്ഞി തണുത്തില്ല
ഉദിച്ചുയര്‍ന്നൊരു പനിമതി
തെല്ലും കുളിര് പകര്‍ന്നീല .
പറന്നു പോവും പറവകള്‍ പാടി
പിറന്ന മണ്ണിന്‍ മൃദു സ്മ്രിതികള്‍
നിറഞ്ഞ കണ്ണാല്‍ കാണ്മൂ
ഞാനാ കൌമാരത്തിന്‍ മലനിരകള്‍
തനിചിരിപ്പൂ ഞാനീ പരന്ന മണലില്‍
മതിയാവോളം
നിനചിരിപ്പാണിന്നും
അകന്നു പോയൊരു കൌമാരം .
Subscribe to:
Comments (Atom)